കടപ്പുറത്തും വടക്ക് ഭാഗത്തെ പാർക്കിംഗ് സ്ഥലത്തും പന്തൽ ഒരുക്കുന്നുണ്ട്. വെളുപ്പിന് തന്നെ തർപ്പണം തുടങ്ങും.അതിനായി വരുന്നവർക്ക് ലഘുഭക്ഷണം വിതരണം ചെയ്യും. ക്ഷേത്രത്തോട് ചേർന്നുള്ള തെക്കും വടക്കും ഭാഗത്തെ അഗ്രശാലയിൽ വഴിപാട് നിവേദ്യം കഴിക്കേണ്ടവർക്ക് സൗകര്യമുണ്ടാകും. സ്ത്രീകൾക്ക് വസ്ത്രം മാറാൻ പ്രത്യേക സൗകര്യവുമുണ്ടാകുമെന്നും ട്രസ്റ്റി ബോർഡ് അറിയിച്ചു.
ബലി കർമ്മം നടക്കുന്ന കടൽത്തീരം ഉദുമ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകർമ സേന, ക്ഷേത്ര ആഘോഷ,മാതൃസമിതി പ്രവർത്തകർ, ക്ഷേത്ര ജീവനക്കാർ എന്നിവരോടൊപ്പം വാർഡ് അംഗങ്ങളും
ട്രസ്റ്റി ബോർഡ് അംഗങ്ങളും ആരോഗ്യ വകുപ്പ് അംഗങ്ങളും ശുചീകരണത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി ബോർഡ് അംഗങ്ങളും ആരോഗ്യ വകുപ്പ് അംഗങ്ങളും ശുചീകരണത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
0 Comments