ഉദുമ: ഭാര്യക്കും കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഭിഭാഷകൻ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. ഉദുമ ഓവർ ബ്രിഡ്ജിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. തൃശൂർ മണിത്തറയിലെ അഡ്വ.കെ.ആർ.വൽസൻ (78) ആണ് മരിച്ചത്.[www.malabarflash.com]
മഡ്ഗാവ് -എറണാകുളം എക്സ്പ്രസിൽ നിന്നുമാണ് അപകടമുണ്ടായത്.ശുചി മുറിയിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ വീണതാകാമെന്ന് കരുതുന്നു.
മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.എസ്ഐ രാമചന്ദ്രൻ ഇൻക്വസ്റ്റ് നടത്തി.
0 Comments