NEWS UPDATE

6/recent/ticker-posts

വധശ്രമം, സംഘര്‍ഷം ; കെഎസ്‍യു ജില്ലാ സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കോഴിക്കോട്: കെഎസ്‍യു ജില്ലാ സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കോഴിക്കോട് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് കെഎസ്‍യു ജില്ലാ സെക്രട്ടറി ബുഷർ ജംഹർ, ഷിജു എന്ന ടിങ്കു എന്നിവരാണ് പിടിയിലായത്.[www.malabarflash.cm]

വധശ്രമം, കവർച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കുന്ദമംഗലം പൊലീസ്‌ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഷിജു. 

ബുഷർ അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 

അതേസമയം കെഎസ്‍യു നേതാവിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ എന്ന് ഡിസിസി ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സര്‍ക്കാര്‍ കരിനിയമങ്ങൾ പ്രയോഗിക്കുക ആണെന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.

Post a Comment

0 Comments