NEWS UPDATE

6/recent/ticker-posts

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂർ കണ്ടാണശേരി കല്ലുത്തിപ്പാറ തൈവളപ്പിൽ വേലായുധന്റെ മകൾ ഷീല (52) ആണ് മരിച്ചത്. കണ്ടാണശേരി പോസ്റ്റ് ഓഫിസിലെ പോസ്റ്റുവുമണാണ്.[www.malabarflash.com]


ഈ മാസം 14ന് വീടിനു സമീപത്തുവച്ചാണ് ഷീലയെ തെരുവുനായ കടിച്ചത്. ഇതിനു പ്രതിരോധ കുത്തിവയ്‌പ് നടത്തി. തിങ്കളാഴ്ച ബന്ധുവിന്റെ വീട്ടിൽവച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

Post a Comment

0 Comments