NEWS UPDATE

6/recent/ticker-posts

ജീവിതച്ചെലവ് താങ്ങാനാകുന്നില്ല; ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കി യുവതി

ജീവിതച്ചെലവ് താങ്ങാതെ വരുമ്പോള്‍ അധികവരുമാനത്തിനായി നമ്മള്‍ പല ജോലികളും ചെയ്യാറുണ്ട്. എന്നാല്‍ യുകെയിലെ ഒരു യുവതി ചെലവ് താങ്ങാനാകാതെ വന്നപ്പോള്‍ അതു പരിഹരിക്കാന്‍ കണ്ടെത്തിയത് വിചിത്രമായ ഒരു വഴിയാണ്. സ്വന്തം ഭര്‍ത്താവിനെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുക. ഇതിനായി 'ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്' എന്ന പേരില്‍ ഒരു വെബ്‌സൈറ്റും തുടങ്ങി.[www.malabarflash.com]


മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് ഈ വിചിത്രമായ ആശയത്തിന് പിന്നില്‍. തന്റെ ഭര്‍ത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്‌സൈറ്റില്‍ പറയുന്നു.

മറ്റു വീടുകളില്‍ചെന്ന് ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം ലോറയ്ക്ക് ലഭിച്ചത്.

ബക്കിങ്ഹാംഷയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകള്‍ നിര്‍മിച്ചതും അടുക്കള ഷെല്‍ഫുകള്‍ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്ന് ജെയിംസ് ഒരു ഡൈനിങ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയ്ന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഈ കഴിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറയുടെ ലക്ഷ്യം.

ഇത്തരം ജോലിയില്‍ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികള്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ട് ജെയിംസിന് കൂടുതല്‍ അവസരം ലഭിക്കുമെന്നും ലോറ ബ്രിട്ടീഷ് മാധ്യമമായ ദ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Post a Comment

0 Comments