ബാര മീത്തല്‍ മാങ്ങാട് താമസിക്കുന്ന ടി എ റഷീദ് (42) ആണ് മരിച്ചത്. താമരക്കുഴിയിലെ ടി എ ഹസൈനാറിന്റെയും സുഹൈറയുടെയും മകനാണ്.
റഷീദിനെ അക്രമിച്ച മീത്തല്‍ മാങ്ങാട് കാട്ടൂര്‍ ഹൗസില്‍ ഹബീബ് (40) നെ മേല്‍പ്പറമ്പ് സിഐ ടി ഉത്തംദാസ്, ജൂനിയര്‍ എസ് ഐ ശരത് സോമന്‍, പോലീസുകാരായ പ്രദീപ്കുമാര്‍, അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ പത്താം തീയതി പെരുന്നാള്‍ ദിവസം കൂളിക്കുന്ന് മുഹിയുദ്ദീ ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങവെയാണ് റഷീദിനെ അയല്‍വാസിയായ ഹബീബ് (40) ആണി തറച്ച മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചത്. പരിക്കേറ്റ റഷീദിനെ ആദ്യം ഉദുമ ആശുപത്രിയിലും പിന്നീട് ഗുരുതരമായതിനാല്‍ മംഗലാപുരം ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും കൊണ്ടുപോയി ചികിത്സിച്ച് വരികയായിരുന്നു.
ചികിത്സ ഫലിക്കാത്തതിനാല്‍ വ്യാഴാഴ്ച കാസര്‍കാട് ആശുപത്രിയിലേക്ക് കൊണ്ടുവരികയും വഴിയില്‍ വെച്ച് റഷീദ് മരണപ്പെടുകയായിരുന്നു.
റഷീദിന്റെ മൃതദേഹം മേല്പറമ്പ സിഐ ഉത്തംദാസിന്റെ നേതൃത്ത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവ സ്ഥലം ഫോറന്‍സിക് വിദദ്ധര്‍ പരിശോധിച്ചു.
ഭാര്യ: ഹസീന, മക്കള്‍: ജലാലു, നിബ്‌റാസ്, ജൗളുല്‍ഹക്ക്, ബിഷ്‌റുല്‍ഹക്ക്
നൂറുല്‍അമീന്‍ന്‍.
നൂറുല്‍അമീന്‍ന്‍.
സഹോദരങ്ങള്‍: റഫീക്, ഷിഹാബ്, റഷീദ ,
0 Comments