സുൽത്താൻ ബത്തേരി: വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബത്തേരി-മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപം വെച്ച് റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുമ്പോള്‍ പിന്നില്‍ നിന്നും വന്ന ബൈക്ക് ഡോറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ മണിച്ചിറ ചെട്ടിയാങ്കണ്ടി ബിച്ചമ്മദിന്റെ മകന്‍ റഫീഖ് (45) ആണ് മരിച്ചത്.[www.malabarflash.com]
റോഡിലേക്ക് തെറിച്ച് വീണ റഫീഖിന്റെ ദേഹത്തുകൂടെ പുറകില്‍ വന്ന കാര്‍ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ബത്തേരി അസംപ്ഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയാണ് റഫീഖ്.
0 Comments