NEWS UPDATE

6/recent/ticker-posts

ബൈ​ക്ക് റേ​സി​ങ്​ വിലക്കിയതിൽ പ്രതിഷേധിച്ച്​ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ

നേ​മം: പ​ട​ക്ക​മെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​ന് യു​വാ​വി​നെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി അ​ന​ന്തു എ​ന്ന വി​പി​ൻ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.[www.malabarflash.com]

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വി​പി​നു​ൾ​പ്പെ​ട്ട നാ​ലം​ഗ​സം​ഘം ചൊ​വ്വ​ള്ളൂ​ർ ജ​ങ്​​ഷ​നി​ൽ സ്ഥി​ര​മാ​യി ബൈ​ക്ക് റേ​സി​ങ്​ ന​ട​ത്തു​ന്ന​ത് നാ​ട്ടു​കാ​ർ വി​ല​ക്കി​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് സം​ഘം സ്ഥ​ല​ത്ത് പ​ട​ക്ക​മെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. നാ​ട്ടു​കാ​രെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​പി​ൻ അ​റ​സ്റ്റി​ലാ​യ​ത്.

Post a Comment

0 Comments