പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്.[www.malabarflash.com]
വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഭക്തനാണ് മാല സമര്‍പ്പിച്ചത്. സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് നടയില്‍ സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു.
ലെയര്‍ ഡിസൈനിലുള്ള മാലയാണിത്. ആറ് ശതമാനം പണിക്കൂലിയും 862 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയും കണക്കാക്കിയാല്‍ മാലയ്ക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും.
0 Comments