ലഖ്നോ: ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിൽ ബലാത്സംഗക്കേസിൽ 20 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി മാതൃക സൃഷ്ടിച്ച് കോടതി. ബലാത്സംഗം ചെയ്തയാൾക്ക് പ്രതാപ്ഗഢ് കോടതി മരണംവരെ തടവ് ശിക്ഷയാണ് വിധിച്ചത്.[www.malabarflash.com]
ഇക്കഴിഞ്ഞ ജൂൺ 10നാണ് സംഭവം നടന്നത്. പെൺകുട്ടിയും സഹോദരനും മാത്രം വീട്ടിലുള്ളപ്പോഴാണ് പ്രതിയായ രാജ്കുമാർ മൗര്യ ആക്രമണം നടത്തിയത്. വീട്ടിനുള്ളിൽ കടന്ന രാജ്കുമാർ സഹോദരനെ ബന്ദിയാക്കി 11 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പരാതിയെ തുടർന്ന് പോക്സോ നിയമം അടക്കം ചുമത്തിയാണ് നഗർ കോട്വാലി പോലീസ് കേസെടുത്തത്.
വിചാരണക്കിടെ താൻ നിരപരാധിയാണെന്നാണ് പ്രതി വാദിച്ചത്. തെളിവുസഹിതം പ്രോസിക്യൂഷൻ വിഭാഗം ഇയാളുടെ വാദം പൊളിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
0 Comments