വരും വാഹന നിർമ്മാണത്തിൽ മഞ്ഞുകണങ്ങളുടെ കാലം എന്ന റിപ്പോർട്ടിനാണ് അവാർഡ്. ദിനപത്രങ്ങളിലെ മികച്ച ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള തോട്ടോൻ കോമൻ മണിയാണി സ്മാരക അവാർഡിന് മലയാള മനോരമ കാഞ്ഞങ്ങാട് ലേഖകൻ കെ. എസ്. ഹരിയും മികച്ച സായാഹ്നപത്ര റിപ്പോർട്ടർമാർക്കുള്ള മടിക്കൈ കെ. വി രാവുണ്ണി സ്മാരക അവാർഡിനു കാരവൽ പത്രം സീനിയർ സബ് എഡിറ്റർ കണ്ണാലയം നാരായണനും അർഹനായി.
കാഞ്ഞങ്ങാട് നഗരത്തിൽ ലക്ഷ്യമില്ലാതെ പലയിടങ്ങളിലായി ദിനങ്ങൾ തള്ളി നീക്കിയ തിരുവിതാംകൂർ സ്വദേശികളായ അമ്മയെയും മകനെയും കുറിച്ചുള്ള വാർത്തയ്ക്കാണ് ഹരിയെ അവാർഡിനർഹനാക്കിയത്.
ഡോ.ഡി.സജിത് ബാബു പടിയിറങ്ങുമ്പോൾ എന്ന സ്റ്റോറിയ്ക്കാണ് കണ്ണാലയം നാരായണൻ അവാർഡിനർഹനായത്.
ജില്ലയിലെ മികച്ച ദൃശ്യമാധ്യമങ്ങൾക്കുള്ള സുരേന്ദ്രൻ നീലേശ്വരം സ്മാരക പുരസ്കാരത്തിന് കാഞ്ഞങ്ങാട് സിറ്റി ചാനലും, കാസർകോട് വിഷനും അർഹരായി. കാസർകോട് ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ഉച്ച ഭക്ഷണം നൽകിയും അവരെ ചേർത്തുനിർത്തുകയും ചെയ്യുന്ന വൃക്ക രോഗി കൂടിയായ കാഞ്ഞങ്ങാട് സ്വദേശി അശോകനെ കുറിച്ചുള്ള റിപ്പോർട്ടാണ് സിറ്റി ചാനലിലെ അവാർഡിനർഹരാക്കിയത്.

പാലക്കി ബാലകൃഷ്ണനാണ് വാർത്ത തയ്യാറാക്കിയത്. കൊവിഡ് കാലത്ത് ചെടിച്ചട്ടിനിർമ്മാണത്തിൽ ശ്രദ്ധ പതിപ്പിച്ച വിദ്യാർഥി പുല്ലൂരിലെ വൈഷ്ണവിനെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണ് കാസർകോട് വിഷനെയും അവാർഡിനർഹരാക്കിയത്.വിജയരാജ് ഉദുമയാണ് തയ്യാറാക്കിയത്.
5000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. ഓഗസ്റ്റ് അവസാനവാരത്തിൽ വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിൽ അവാർഡുകൾ വിതരണം ചെയ്യും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. എഴുത്തുകാരനും അധ്യാപകനുമായ ഡോ.എ. എം ശ്രീധരൻ, പ്രസ് ക്ലബ് പ്രസിഡണ്ട് ഹാഷിം മുഹമ്മദ്, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് പി പ്രവീൺകുമാർ, സെക്രട്ടറി ജോയി മാരൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

0 Comments