NEWS UPDATE

6/recent/ticker-posts

വൈദ്യുതി ബില്ലടച്ചിട്ടില്ലെന്ന് സന്ദേശം, ഒടിപി നമ്പര്‍ ചോദിച്ചു; വീട്ടമ്മയുടെ 3500 രൂപ പോയി, തട്ടിപ്പ്

കോഴിക്കോട്: വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം വീട്ടമ്മയുടെ കയ്യില്‍ നിന്ന് 3500 രൂപ തട്ടിയെടുത്തു. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പില്‍ കല്ലൂര്‍ വീട്ടില്‍ ഷിജിയ്ക്കാണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും പണമടയ്ക്കാന്‍ ഒരു നമ്പറില്‍ വിളിക്കണമെന്നും കാണിച്ച് മെസേജ് എത്തിയത്. തുടര്‍ന്നായിരുന്നു തട്ടിപ്പ്‌.[www.malabarflash.com]

മെസേജ് കണ്ടതോടെ ഷിജി ആ നമ്പറിലേക്ക് തിരിച്ച് വിളിക്കുകയും ചെയ്തു. ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും അതിലൂടെ പത്ത് രൂപ അയക്കാനും ഷിജിയോട് ആവശ്യപ്പെട്ടു. പണം നല്‍കിയതോടെ ഫോണിലേക്ക് വന്ന ഒടിപി ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വരുകയും ഒടിപി നല്‍കുകയും ചെയ്തു. പിന്നീട് തുടരെ തുടരെ നമ്പറിലേക്ക് സന്ദേശമെത്തിയതോടെ സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് 3500 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്.

തുടര്‍ന്ന് മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷിജിയുടെ പരാതിയില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments