ഇതുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ സ്വദേശി പിടിയിലായി. വാഹനത്തിന്റെ സിലിണ്ടര്‍ രൂപത്തിലുള്ള എഞ്ചിന്‍ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കഞ്ചാവ് കടത്തിയത്. പരിശോധനയില്‍ സ്‌പെയര്‍ പാര്‍ട്‌സിന് സാധാരണയിലധികം ഭാരം തോന്നിയതാണ് അധികൃതരില്‍ സംശയം തോന്നിച്ചത്. തുടര്‍ന്ന് ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
നാര്‍കോട്ടിക്‌സ് ഡിറ്റക്റ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 3.7 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
0 Comments