NEWS UPDATE

6/recent/ticker-posts

ഹെല്‍ത്ത് പ്രൊഡക്ടിന്റെ പേരില്‍ ഇരട്ടി ലാഭം വാഗ്ദാനം നല്‍കി കാസര്‍കോട് സ്വദേശിയില്‍ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഹെല്‍ത്ത് പ്രൊഡക്ടിന്റെ പേരില്‍ ഇരട്ടി ലാഭം വാഗ്ദാനം നല്‍കി കാസര്‍കോട് സ്വദേശിയായ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വിദേശ പൗരനെ ബംഗളൂരുവില്‍ വെച്ച് അറസ്റ്റ് ചെയ്തു.[www.malabarflash.com]


നെതര്‍ലാന്റ് സ്വദേശി ആന്റണി ഒഗനറബോയെയാണ് പിടികൂടിയത്. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ നിന്ന് പിടികൂടിയ പ്രതിയെ കാസര്‍കോട് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി. 

പ്രതിയുടെ പക്കല്‍ നിന്നും ലാപ്‌ടോപ് എക്‌സ്റ്റെണല്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ്, 4 മൊബൈല്‍ ഫോണ്‍, വിവിധ ബാങ്കുകളുടെ 7 എടിഎം കാര്‍ഡുകള്‍, വിവിധ ആള്‍ക്കാരുടെ പേരിലുള്ള 3 പാസ്‌പോട്ടുകള്‍, ഡോളറിന്റെ ഫോട്ടോകോപ്പികള്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിങ്ങനെ വിലപിടിപ്പുള്ള വിവിധ വസ്തുക്കളും ലഭിച്ചിട്ടുണ്ട്.

കാസര്‍കോട് ഗ്രാമീണ്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ വിദ്യാനഗര്‍ ജേര്‍ണലിസ്റ്റ് കോളനിയിലെ കെ.മാധവന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ നെതര്‍ലാന്റ്, ഇംഗ്ലണ്ട് സ്വദേശികളടക്കം 5 പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തിരുന്നു.

Post a Comment

0 Comments