പഞ്ചായത്തില്‍ അഴിമതി നടക്കുന്നുവെന്നാരോപിച്ച് സിപിഐഎം സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ അവസാന ദിവസമാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. ബിജെപി മുന്‍ കരവാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു കര്‍ണകിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ സിപി ഐഎമ്മിലെത്തിയത്.
സമരത്തിന്റെ സമാപനയോഗം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗംങ്ങളായ ആര്‍ രാമു, ബി പി മുരളി, ജില്ലാ കമ്മറ്റിയംഗങ്ങളായ മടവൂര്‍ അനില്‍, ബി സത്യന്‍, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രന്‍, ഓഎസ് അംബിക എംഎല്‍എ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
0 Comments