ഉത്തരം എന്തു തന്നെയായാലും പതിയെ ആലോചിച്ച് പറഞ്ഞാല്‍ മതി. അതിനുമുന്‍പ് സമാനമായ അനുഭവം ഉണ്ടായപ്പോള്‍ പഞ്ചാബിലെ സംഗ്രൂരില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ ചെയ്തത് എന്താണന്ന് അറിയണ്ടേ? സംഭവം ഇത്തിരി കടുപ്പമാണ് പക്ഷെ ആളുടെ ധൈര്യം സമ്മതിച്ചേ മതിയാകൂ.
സംഗ്രൂരിലെ റോഷന്‍വാല ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ ആണ് സുഖ് വീന്ദര്‍ സിംഗ് സുഖി. സ്വന്തമായി ഒരു വീട് എന്നുള്ളത് സുഖ് വീന്ദര്‍ സിംഗിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു. ഒടുവില്‍ തന്റെ സമ്പാദ്യമെല്ലാം ചിലവഴിച്ച് കൃഷിയിടത്തിനോട് ചേര്‍ന്ന് അദ്ദേഹം ഒരു ഇരു നില വീട് പണിതു. രണ്ട് വര്‍ഷം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചിലവായത് 1.5 കോടി രൂപയും. വീട് നിര്‍മ്മാണം പൂര്‍ത്തിയായി സന്തോഷപൂര്‍വം കഴിയവേയാണ് ആ അറിയിപ്പ് സുഖ് വീന്ദര്‍ സിംഗിനെ തേടിയെത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഡല്‍ഹി -അമൃത്സര്‍ -കത്ര എക്സ്പ്രസ് വേയുടെ വഴിയിലാണ് വീടിരിക്കുന്നത്. അതിനാല്‍ നഷ്ടപരിഹാരം വാങ്ങി സ്ഥലം ഒഴിഞ്ഞ് കൊടുക്കണം. ആകെ തകര്‍ന്നു പോയി അദ്ദേഹം.
അത്രമേല്‍ ആഗ്രഹിച്ച് പണിത വീടാണ്. വീട് പൊളിച്ച് മാറ്റുന്നതിനെക്കുറിച്ചും ഉപേക്ഷിച്ച് പോകുന്നതിനെക്കുറിച്ചുമൊക്കെ ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോഴും അദ്ദേഹം അതിന് മടിച്ചു. പകരം സുഖ് വീന്ദര്‍ ചിന്തിച്ചത് വീട് എന്തുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വച്ചുകൂടാ എന്നാണ്. അങ്ങനെ വീടിരിക്കുന്നിടത്തുനിന്നും 500 മീറ്റര്‍ അപ്പുറത്തേക്ക് അത് മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി. ഇപ്പോഴിതാ ആ തീരുമാനത്തിന്റെ ആദ്യഘട്ടം അദ്ദേഹം വിജയകരമായി പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
അദ്ദേഹം തകരാറുകള്‍ ഒന്നും കൂടാതെ വീട് സുരക്ഷിതമായി ഉയര്‍ത്തി 250 അടിയോളം മാറ്റിക്കഴിഞ്ഞു. ഗ്രാമത്തിലെ തന്നെ തൊഴിലാളികളുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്.
ഏതായാലും സുഖ് വീന്ദറിന്റെ തീരുമാനത്തെ ആദ്യം പരിഹസിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ അദ്ദേഹമാണ് ആണ് ശരിയെന്ന് പറഞ്ഞു തുടങ്ങി.
Watch: Punjab Farmer Wants To Move His ₹ 1.5 Crore House By 500 Feet https://t.co/B4oRqHsOn8 pic.twitter.com/BcWi1B8ql8
— NDTV (@ndtv) August 20, 2022
0 Comments