NEWS UPDATE

6/recent/ticker-posts

അഞ്ചുകോടിക്ക് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ശ്രമം; ബിജെപിക്കെതിരേ ആം ആദ്മി പാർട്ടി

ന്യൂഡല്‍ഹി: കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി അഞ്ചു കോടിക്ക് എംഎല്‍എമാരെ വിലക്കെടുക്കാന്‍ നോക്കിയെന്ന് ആം ആദ്മി. ബിജെപിയെ സഹായിച്ചാല്‍ ഇഡി-സിബിഐ കേസുകളെല്ലാം പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എമാരെ ചാക്കിലാക്കാനായി അഞ്ചുകോടി രൂപ വാഗ്ദാനംചെയ്ത് ശ്രമം നടത്തിയെന്ന് ആം ആദ്മി ആരോപിച്ചത്.[www.malabarflash.com]


ബി.ജി.പിയുടെ ശ്രമത്തെ തങ്ങള്‍ പരാജയപ്പെടുത്തിയെന്നും ഡല്‍ഹിയിലും ഓപ്പറേഷന്‍ താമരയ്ക്ക് ബി.ജെ.പി ശ്രമം നടത്തുകയാണെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇതിന് തെളിവായി 2014-ലെ ഒരു വീഡിയോയും സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.

വോട്ടര്‍മാര്‍ ബി.ജെ.പിയെ അല്ലാതെ മറ്റ് സര്‍ക്കാരിനെ തിരഞ്ഞെടുക്കുമ്പോള്‍ ആ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ക്ക് ബിജെപി തുടക്കമിടുന്നു. ഇതിനെയാണ് ഓപ്പറേഷന്‍ താമരയെന്ന് പറയുന്നത്. മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് സമീപിച്ച നേതാക്കള്‍ ആരൊക്കെയാണെന്ന് ശരിയായ സമയത്ത് വെളിപ്പെടുത്തും. അത് എപ്പോള്‍ വേണമെന്ന് ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്നും ഭരദ്വാജ് വ്യക്തമാക്കി.

എന്നാല്‍, ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. സിസോദിയയ്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതെറ്റിക്കാനാണ് ഇത്തരം പരാമര്‍ശമെന്ന് ബിജെപി വ്യക്കമാക്കി.

Post a Comment

0 Comments