പെരിന്തൽമണ്ണ സ്വദേശിനി സുഹറയുടെ പരാതിയിലാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ നഗരസഭയിൽ വീടിന് അപേക്ഷ നൽകാൻ സുഹറ പോകുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇവരെ കോട്ടക്കലിലെ അറബിയിൽനിന്ന് സഹായം വാങ്ങിച്ച് തരാമെന്ന് അറിയിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.
വീട് നിർമാണം, ചികിത്സ തുടങ്ങിയ പ്രയാസങ്ങളനുഭവിക്കുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകൾ. സ്നേഹം നടിച്ച് അറബിയെ കാണിച്ച് തരാമെന്ന് അറിയിച്ച് വിളിച്ചുവരുത്തുകയും കൈവശം പണമോ ആഭരണങ്ങളോ ഉണ്ടെങ്കിൽ സഹായം ലഭിക്കില്ലെന്ന് ധരിപ്പിച്ച് കൈവശമുള്ള പണവും ധരിച്ചിരിക്കുന്ന ആഭരണങ്ങളും ഊരി വാങ്ങി കബളിപ്പിച്ച് കടന്നുകളയുകയാണ് ഇയാളുടെ രീതി.
അറബി തൃശൂരിൽ യതീംഖാനയിലാണെന്നും അവിടെ കാണാമെന്നും അറിയിച്ച് മലപ്പുറം സ്വദേശിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷം അവരുടെ കൈവശമുണ്ടായിരുന്ന 2,000 രൂപയും രണ്ടര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും വാങ്ങിയ അസൈനാർ പള്ളിയിൽ നമസ്കരിച്ച് വരാമെന്ന് പറഞ്ഞ് കടന്നുകളഞ്ഞു.
2020 മുതൽ കേരളത്തിന് പുറത്തുപോയ അസൈനാർ മൊബൈൽ നമ്പർ പലതവണ മാറ്റി ഉപയോഗിച്ചതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതോടെ വീണ്ടും സംസ്ഥാനം വിട്ടു. തുടർന്ന് മൊബൈൽ നമ്പർ സംഘടിപ്പിച്ച് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ തൃശൂരിലെത്തിയെന്ന് കണ്ടെത്തിയപ്പോഴാണ് പിടികൂടിയത്.

0 Comments