ഒരാഴ്ച മുമ്പും ജീവനക്കാരനെ സ്വർണം കടത്തുന്നതിനിടെ പിടികൂടിയിരുന്നു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷമീമാണ് 1.19 കോടി രൂപയുടെ സ്വർണവുമായി ഒരാഴ്ച മുമ്പ് കേന്ദ്ര വ്യവസായ സുരക്ഷസേന (സി.ഐ.എസ്.എഫ്) പരിശോധനയിൽ കുടുങ്ങിയത്.
അന്താരാഷ്ട്ര ടെർമിനലിലെ എമിഗ്രേഷൻ ഹാളിലെ ശൗചാലയത്തിൽ വിദേശത്തുനിന്ന് എത്തിയ യാത്രക്കാരൻ രണ്ട് പാക്കറ്റിലായി സ്വർണമിശ്രിതം ഉപേക്ഷിച്ചിരുന്നു. ഈ സ്വർണം പുറത്തെത്തിക്കുന്നതിനിടെയാണ് സൈനുൽ ആബിദ് പിടിയിലായത്. ഇയാൾക്ക് ഏതെങ്കിലും തരത്തിൽ സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നത് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
0 Comments