NEWS UPDATE

6/recent/ticker-posts

സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ശ്രമം; കഴുത്തിന് രണ്ടുതവണ കുത്തേറ്റു

ന്യൂയോര്‍ക്ക്:
 ലോകപ്രശസ്ത സാഹിത്യക്കാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം. ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. വേദിയിലേക്ക് കയറി വന്ന അക്രമി സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ റുഷ്ദി നിലത്ത് വീണു.[www.malabarflash.com]

അക്രമിയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സാത്താനിക് വേഴ്‌സ് എന്ന പുസ്തകത്തിന്റെ പേരില്‍ വര്‍ഷങ്ങളായി വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നയാളാണ് സല്‍മാന്‍ റുഷ്ദി. 1988 മുതല്‍ ഈ പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു. 

ചില സംഘടനകള്‍ സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികള്‍ ഉയര്‍ന്നത്.

Post a Comment

0 Comments