കന്നഡമീഡിയം അടക്കം നാല് ഡിവിഷനുകളിൽ നിന്നും ഒരുമിച്ച് എസ്. എസ്.എൽ.സി. പഠനം പൂർത്തിയാക്കിയവരാണ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായ് സംഗമിച്ചത്. ഇതിൽ പലർക്കും പരസ്പരം തിരിച്ചറിയാനും സമയമെടുത്തു. അന്നത്തെ സ്കൂൾ ലീഡർ ആയിരുന്ന ഇതേ ബാച്ചിലെ
മൻമോഹൻ ബേക്കൽ അധ്യക്ഷനായി.
മൻമോഹൻ ബേക്കൽ അധ്യക്ഷനായി.
നിലവിൽ ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റായ കെ. വി. ബാലകൃഷ്ണൻ നിലവിളക്ക് കൊളുത്തി സംഗമ യോഗം ഉദ്ഘാടനം ചെയ്തു.സുരേഷ് ബാബു കരിപ്പോടി, അബ്ബാസ് അലി ആസിഫ്, ടി. അമ്മിണി എന്നിവർ പ്രസംഗിച്ചു. അവശതയനുഭവിക്കുന്ന സഹപാഠികളിളെ സഹായിക്കാനാണ് ആദ്യപടിയായി ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.
0 Comments