NEWS UPDATE

6/recent/ticker-posts

ബിജെപി നേതാവ് പാര്‍ട്ടി പ്രവര്‍ത്തകന്റെ തലയറുത്തു; പിടിയിലാവുന്നത് മൃതദേഹം ഉപേക്ഷിക്കാന്‍ സ്ഥലം തെരയുന്നതിനിടെ

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ബിജെപി നേതാവ് തന്റെ സുഹൃത്തും പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന നവീന്‍ വര്‍മയെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി ജില്ലാ ഘടകത്തിന്റെ ഭാരവാഹിയായ ടിങ്കു ഭാര്‍ഗവയാണ് കൊലപാതകത്തിന് പിന്നില്‍.[www.malabarflash.com]


വെള്ളിയാഴ്ച്ച പുലര്‍ച്ചെ വനപ്രദേശമായ സിക്കന്ദ്ര അര്‍സേന പ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കാന്‍ സ്ഥലം തെരയുന്നതിനിടെയാണ് ടിങ്കു പോലീസ് പിടിയിലാവുന്നത്.ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ടിങ്കുവിന്റെ കാറില്‍ നിന്നും നവീന്‍ വര്‍മയുടെ അറുത്ത് മാറ്റപ്പെട്ട തലയും ശരീരവും കണ്ടെടുത്തായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഹൃത്തായ നവീനിനെ മദ്യപിക്കാം എന്ന് പറഞ്ഞാണ് ടിങ്കു വിളിച്ചുവരുത്തുന്നത്. പിന്നീട് ഇയാളെ ടിങ്കു വെടിവെച്ച് കൊല്ലുകയും തുടര്‍ന്ന് തല അറുത്ത് മാറ്റുകയുമായിരുന്നു.

ദാരുണമായ കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല എന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. അതേസമയം പാര്‍ട്ടിയുമായി ടിങ്കുവിനുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ പറയുന്നത്. അദ്ദേഹം ഒരു അനുഭാവി ആയിരിക്കാം എന്നാല്‍ പാര്‍ട്ടി ഭാരവാഹിയാണോ എന്ന കാര്യം അറിയില്ലെന്നും ഒരു ബിജെപി നേതാവ് പറഞ്ഞു.

Post a Comment

0 Comments