കേരളത്തിന്‍റെ ഗതാഗത മേഖലയെ ആധുനികവത്കരിക്കുന്നതിന് ദേശീയപാത വികസനം ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. അപകടങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്‍റെ വ്യോമ, റെയിൽ പദ്ധതികൾക്ക് അടിയന്തര അംഗീകാരം നൽകാനുള്ള നടപടികൾ സ്വീകരിക്കണം. കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കണ്കറന്‍റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായ പരിഹാരം ഉണ്ടാകണം. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്‍റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇത് അത്യാവശ്യമാണ്. ഭരണഘടനയുടെ 11, 12 ഷെഡ്യൂളുകളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ച കേരളം വികേന്ദ്രീകൃത പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
0 Comments