NEWS UPDATE

6/recent/ticker-posts

കളം നിറഞ്ഞ് ലുക്മാനും ഷൈന്‍ ടോമും; 'തല്ലുമാല'യിലെ കല്യാണപ്പാട്ട്: വീഡിയോ

മലയാളത്തില്‍ സമീപകാലത്ത് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെയെത്തിച്ച ചിത്രങ്ങളിലൊന്നാണ് തല്ലുമാല. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. സമീപകാലത്തൊന്നും ഇത്തരത്തില്‍ ഒരു കളര്‍ഫുള്‍ എന്‍റര്‍ടെയ്നര്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് അഭിപ്രായം വന്നതോടെ യുവപ്രേക്ഷകര്‍ തിയറ്ററുകളില്‍ നിറഞ്ഞു.[www.malabarflash.com]

സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയ ചിത്രവുമാണ് തല്ലുമാല. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചക്കരച്ചുണ്ടില്‍ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു വിവാഹദിനത്തലേന്ന് ചെറുക്കന്‍റെ വീട്ടിലെ ഒത്തുകൂടലാണ് ഗാനത്തിന്‍റെ പശ്ചാത്തലം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു തുടങ്ങിവരൊക്കെ കളം നിറഞ്ഞ ഗാനരംഗം കൂടിയാണ് ഇത്.

സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വൈഡ് റിലീസും ആയിരുന്നു ചിത്രത്തിന്‍റേത്. കേരളത്തില്‍ മാത്രം 231 സെന്‍ററുകളില്‍ എത്തിയ ചിത്രം വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അതേ ദിവസം തന്നെ എത്തി. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസും ആയിരുന്നു ചിത്രം. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 31 കോടിയാണെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍. 

അതേസമയം ബോക്സ് ഓഫീസ് സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം.

Post a Comment

0 Comments