റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ കടലില്‍ മുങ്ങിത്താഴ്ന്ന രണ്ട് പെണ്‍കുട്ടികളെ രക്ഷിക്കാനിറങ്ങിയ ഡോക്ടറും സുഹൃത്തും തിരമാലയില്‍പ്പെട്ട് മരിച്ചു. ജിദ്ദയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ അഫാഫ് ഫലംബാനും സുഹൃത്ത് ലീനാ ത്വാഹയുമാണ് മുങ്ങി മരിച്ചത്.[www.malabarflash.com]
പതിനാറ് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ കടലില്‍ നിന്നും രക്ഷിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്കായിരുന്നു സംഭവം. കടലില്‍ കുളിക്കുന്നതിനിടെയാണ് രണ്ട് പെണ്‍കുട്ടികള്‍ തിരമലയില്‍പ്പെട്ടത്. ഡോ. ഫലംബാനും ലീനയും നന്നായി നീന്തല്‍ അറിയാവുന്നവര്‍ ആണെന്നും അതിനാലാണ് പെണ്‍കുട്ടികളെ രക്ഷിക്കാനിറങ്ങിയതെന്നും ഡോക്ടറുടെ ബന്ധു പറഞ്ഞു.
പെണ്‍കുട്ടികളെ രക്ഷിക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ കടലില്‍ നിന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടറുടെയും സുഹൃത്തിന്റെയും മരണത്തില്‍ ഡോക്ടര്‍മാരും സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.
0 Comments