NEWS UPDATE

6/recent/ticker-posts

"സമ്മാന പെരുമഴയില്‍ ഇമ്മാനുവലോണം‘; കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണം ഓഫറിന് തുടക്കമായി

കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്‌സ്‌റ്റൈല്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ഓണം ഓഫറിന് തുടക്കമായി. സമ്മാന പെരുമഴയില്‍ ഇമ്മാനുവലോണം എന്ന ക്യാപ്ഷനോ ടുകൂടി നിരവധി സമ്മാനങ്ങളും വിപുലമായ ശ്രേണിയുമായാണ് ഇത്തവണത്തെ ഓണ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇമ്മാനുവല്‍ സില്‍ക്‌സ് എത്തുന്നത്.[www.malabarflash.com]

ആഗസ്റ്റ് 6 മുതല്‍ സെപ്റ്റംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന ഈ ഓണം ഓഫറില്‍ എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍, എല്‍ഇഡി ടിവി, മൈക്രോവേവ് ഓവന്‍, ഗോള്‍ഡ് കോയിന്‍, ഗിഫ്റ്റ് വൗച്ചര്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സമ്മാനമായി ലഭിക്കുന്നു. കൂടാതെ ബംബര്‍ സമ്മാനമായി ഒരു ലക്ഷം രൂപ വീതം മൂന്ന് പേര്‍ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കും.

 ഓണത്തിന് വ്യത്യസ്തവും കമനീ യവുമായി അണിഞ്ഞൊരുങ്ങാന്‍ ആവശ്യമായ ഓണ കോടികളുടെ ഏറ്റവും പുതിയ കളക്ഷനുകളാ ണ് ഈ ആഘോഷവേളയില്‍ ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഒരുക്കിയിരിക്കുന്നത്. അനന്യമായ വസ്ത്ര ശേഖരങ്ങളും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവുമാണ് സമ്മാനപെരുമഴയില്‍ ഇമ്മാനുവലോണത്തിന്റെ പ്രത്യേകത. 

മികച്ച ഓണക്കോടികള്‍ കൂടുതല്‍ സെലക്ഷനോ ടെ ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച കസ്റ്റമര്‍ സര്‍വീസോടുകൂടി ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ലക്ഷ്യം. 

ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങാന്‍ ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ലാച്ചകള്‍, വെഡിങ് സൂട്ട്, ഷെര്‍വാണി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകള്‍ വെഡിങ് വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നു. 

കാഞ്ഞങ്ങാട് ഷോറൂമില്‍ നടന്ന സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം ഓഫറിന്റെ ഉദ്ഘാടനം യൂട്യൂബ് ബ്ലോഗര്‍മാരായ ഷൈമ ആന്‍ഡ് ജാബിര്‍ ദമ്പതികള്‍ നിര്‍വഹിച്ചു . ചടങ്ങില്‍ ഫൈസല്‍ സി. പി, പി.ആര്‍.ഒ
മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി. സന്തോഷ് അഡ്മിന്‍ മാനേജര്‍ ടി. പി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments