മനാമ: ബഹ്റൈനില്‍ മെഡിക്കല്‍ ലീവ് എടുക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസി യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ഇയാള്‍ ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുണ്ടാക്കി സമര്‍പ്പിച്ചുവെന്നാണ് കേസ്. വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ഇയാള്‍ നേരത്തെയും ശിക്ഷിക്കപ്പെട്ടിരുന്നു.[www.malabarflash.com]
28 വയസുകാരനായ പ്രവാസിയെ ശിക്ഷ അനുഭവിച്ച ശേഷം ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കസ്റ്റഡിയിലായിരുന്നെങ്കിലും ഇയാള്‍ കോടതിയിലെ വിചാരണ നടപടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തനിക്ക് താത്പര്യമില്ലെന്നായിരുന്നു ഇയാളുടെ നിലപാട്.
2019 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇയാള്‍ വ്യാജ രേഖകള്‍ നിര്‍മിച്ച്, ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ ഹാജരാക്കിയത്. പ്രതിക്കെതിരെ നിരവധി സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒരു അഭിഭാഷകനും പ്രതി ജോലി ചെയ്‍തിരുന്ന കമ്പനിയിലെ ഹ്യൂമണ്‍ റിസോഴ്‍സസ് വിഭാഗത്തില്‍ ജോലി ചെയ്‍തിരുന്ന ജീവനക്കാരനും ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ഒരു ഡോക്ടറുമെല്ലാം പ്രതിക്കെതിരായ സാക്ഷികളായി കോടതിയില്‍ ഹാജരായി.
0 Comments