കോഴിക്കോട്: ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്‍. വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍, ഷിബാസ് എന്നിവരാണ് പിടിയിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചവരാണ് ഇവര്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.[www.malabarflash.com]
മേയ് 13ന് ഗൾഫിൽനിന്ന് നാട്ടിലെത്തിയ ഇർഷാദിനെ 17ന് ജോലി ആവശ്യത്തിനായി വയനാട്ടിലേക്കു പോയശേഷം വീട്ടുകാർ കണ്ടിട്ടില്ല. അതിനിടെ മകന്‍ കസ്റ്റഡിയിലുണ്ടെന്നും ഗള്‍ഫില്‍നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കിട്ടാതെ വിട്ടയയ്ക്കില്ലെന്നും വീട്ടിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
ജൂലൈ 16ന് രാത്രി പുറക്കാട്ടിരി പാലത്തിൽനിന്ന് ഇർഷാദ് താഴേക്കു ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത് കണ്ടത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇർഷാദിന്റേത് ആണെന്നും കണ്ടെത്തിയത്. ഇർഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്ട്.
0 Comments