NEWS UPDATE

6/recent/ticker-posts

വ്യാപാര ദിനാഘോഷം: പാലക്കുന്ന് വ്യാപാര ഭവനിൽ എക്സിക്യൂട്ടീവ്, ഡയിനിങ് ഹാളുകൾ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന്: വ്യാപാരദിനാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റിന്റെ പാലക്കുന്ന് വ്യാപാരി ഭവനിൽ നവീകരിച്ച എക്സിക്യൂട്ടീവ് ഹാളിന്റെയും പുതുതായി പണിത ഭക്ഷണശാലയുടെയും ഉദ്ഘാടനം ജില്ല പ്രസിഡന്റ് കെ. അഹ്‌മദ്‌ ഷെരീഫ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

പാലക്കുന്നിൽ പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന കിഴക്കേ വളപ്പിൽ ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ കരിപ്പോടി, അബ്ദുൽ റഷീദ്, ചന്ദ്രശേഖരൻ (ചെമ്മരൻ) തായത്ത്‌, പി. പി. കുഞ്ഞിരാമൻ എന്നിവരെയും കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പുരസ്‌കാര ജേതാവ് വിജയരാജ് ഉദുമയേയും ആദരിച്ചു. 

 യൂണിറ്റ് പ്രസിഡന്റ് എം.എസ്. ജംഷീദ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര, വൈസ് പ്രസിഡന്റ് എ. വി. ഹരിഹരസുതന്‍, കുഞ്ഞിരാമന്‍ ആകാശ്, കെ വി ബാലകൃഷ്ണന്‍,ഗംഗാധരൻ പള്ളം, ചന്ദ്രൻ കരിപ്പോടി, അരവിന്ദൻ മുതലാസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments