മുംബൈ: നടൻ സൂരജ് പഞ്ചോളിക്കെതിരെ ഗുരുതര ആരോപണവുമായ നടി ജിയ ഖാന്റെ മാതാവ് റാബിയ ഖാൻ. പ്രണയം നടിച്ച് മകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് കോടതിയിൽ മൊഴി നൽകി.[www.malabarflash.com]
'സൂരജ് തന്റെ മകളെ പ്രണയം നടിച്ച് ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് അവൾ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. കൂടാതെ ഒരിക്കൽ മോശം പേര് വിളിച്ചു കൊണ്ട് അവളെ കാറിൽ നിന്ന് പുറത്താക്കി. മരിക്കുന്നതിനും ഒരുമാസം മുൻപ് ജിയ അയച്ച ചിത്രത്തിൽ കാലിൽ ചതവുകൾ കണ്ടിരുന്നു' എന്നും മാതാവ് റാബിയ പറഞ്ഞു.
2013ലാണ് മുംബൈയിലെ വസതിയിൽ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആറ് പേജുള്ള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് ആത്മഹത്യ പ്രേരണ കുറ്റത്തിന് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മകളുടെ മരണത്തിന് കാരണം സൂരജാണെന്ന് ആരോപിച്ച് ജിയയുടെ മാതാവ് റാബിയയും കേസ് കൊടുത്തിരുന്നു. സൂരജ് പ്രണയം നടിക്കുകയായിരുന്നുവെന്നും എന്നാൽ ജിയ ആത്മാർത്ഥമായിട്ടാണ് സൂരജിനെ പ്രണയിച്ചതെന്നും റാബിയ പറഞ്ഞു.
സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണി ആയപ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നത്. ആശുപത്രിയില്‍ പോകാതെ കുഞ്ഞിനെ നശിപ്പിക്കാൻ ജിയയെ പ്രേരിപ്പിച്ചത് സൂരജാണ്. തുടർന്ന് സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിന് കാരണമായത്- കൂട്ടിച്ചേർത്തു.
അമേരിക്കയിൽ ജനിച്ച ജിയ ഖാന്റെ യഥാർഥ പേര് നഫീസ ഖാൻ എന്നാണ്. 2007ൽ പുറത്തിറങ്ങിയ നിശബ്ദ് എന്ന രാം ഗോപാൽ വ൪മ ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തിയത്. അമിതാഭ് ബച്ചന്റെ നായികയായി കരിയർ തുടങ്ങിയ താരം അക്ഷയ് കുമാറിന്റെ ഹൗസ്ഫുൾ എന്ന ചിത്രത്തിലും ആമിർ ഖാൻ ചിത്രമായ ഗജനിയിലും അഭിനയിച്ചു. തമിഴിൽ നയൻ താര ചെയ്ത കഥാപാത്രമായിരുന്നു ജിയ ചിത്രത്തിൽ അവതരിപ്പിച്ചത്.
0 Comments