NEWS UPDATE

6/recent/ticker-posts

പഴശ്ശി ലത്തീഫ് സഅദി കാലഘട്ടത്തിന്റെ മർമ്മമറിഞ്ഞ പ്രബോധകൻ: കല്ലക്കട്ട തങ്ങൾ

കാസറകോട്: നമ്മിൽ നിന്നും വിടപറഞ്ഞ പ്രമുഖ പണ്ഡിതനും പ്രഭാഷകനും മുസ്ലിം ജമാഅത്ത് സാരഥിയുമായിരുന്ന പഴശ്ശി അബ്ദുല്ലത്തീഫ് സഅദി കാലഘട്ടത്തിന്റെ മർമമറിഞ്ഞ പ്രബോധകനായിരുന്നുവെന്ന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട പ്രസ്താവിച്ചു.[www.malabarflash.com]

വർത്തമാനകാലത്തെ മതപ്രബോധകന്റെ ഉത്തരവാദിത്ത നിർവഹണം നൂറ് ശതമാനം പൂർത്തീകരിച്ച അബ്ദുല്ലത്തീഫ് സഅദി പ്രബോധക സമൂഹത്തിന് നല്ല മാതൃകയാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കാസറകോട്:  ജില്ലാ കമ്മിറ്റി സുന്നി സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ ദിഖ്‌റ് ദുആ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്രസിഡണ്ട് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുൽ അഹ്ദൽ , മൂസൽ മദനി തലക്കി, യൂസഫ് മദനി ചെറുവത്തൂർ, ഹാജി അമീറലി ചൂരി, എം പി അബ്ദുല്ല ഫൈസി , അശ്റഫ് സഅദി ആരിക്കാടി, അബ്ദുൽ ഹമീദ് മൗലവി ആലംപാടി, അബൂബക്കർ ബേവിഞ്ച, അബ്ദുൽ ജബ്ബാർ ഹാജി നുള്ളിപ്പാടി പ്രസംഗിച്ചു. കന്തൽ സൂപ്പി മദനി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments