സീറ്റിനടുത്തിരുന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ടേക്ക് ഓഫിനൊരുങ്ങിയിരുന്ന വിമാനം ബേയിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു. ഞായറാഴ്ച്ച രാത്രി മുംബെയില്‍ നിന്നു മംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.
വിമാനത്തിലിരുന്ന ശേഷം അടുത്ത സീറ്റിലിരുന്ന യുവാവിന്റെ മൊബൈലിലേക്ക് ഒന്ന് നോക്കിയതാണ് യാത്രക്കാരിയായ യുവതി. 'നീയൊരു ബോംബര്‍ തന്നെ' എന്ന മെസ്സേജ് യുവതി കണ്ടു. അടുത്തിരിക്കുന്നയാള്‍ ബോംബാക്രമണ പദ്ധതിയുമായാണ് വന്നിരിക്കുന്നതെന്ന ഭയം യുവതിക്കുണ്ടായി. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂവിനെ അറിയിച്ചു. അവര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറേയും.

ജാഗ്രതാ നിര്‍ദ്ദേശം വന്നതിനേത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരേയും വിമാനത്തില്‍ നിന്നു പുറത്തിറക്കി. ലഗേജുകള്‍ വീണ്ടും സൂക്ഷ്മമായി പരിശോധിച്ചു. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് വിമാനത്തില്‍ തിരികെ പ്രവേശിക്കാന്‍ യാത്രികരെ അനുവദിച്ചത്. അപ്പോഴേക്കും സമയം വൈകിട്ട് അഞ്ച് മണിയായിരുന്നു.
യാത്രക്കാരന്‍ പെണ്‍സുഹൃത്തുമായി നടത്തിയ സൗഹൃദ ചാറ്റിങ് ആണ് സുരക്ഷാ ആശങ്കയ്ക്ക് ഇടയാക്കിയതെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍ ശശികുമാര്‍ വ്യക്തമാക്കി. പക്ഷെ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടതിനാല്‍ ഇയ്യാള്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനായില്ല. മംഗളുരു എയര്‍പോര്‍ട്ടില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വിമാനം കയറാനിരുന്ന പെണ്‍ സുഹൃത്തിന്റെ യാത്രയും സൗഹൃദ ചാറ്റിലെ ബോംബര്‍ പ്രയോഗത്തേത്തുടര്‍ന്ന് മുടങ്ങി.

0 Comments