NEWS UPDATE

6/recent/ticker-posts

കിണാവൂര്‍ മുഹമ്മദ് കുഞ്ഞി വധം; സഹോദരിപുത്രന് ഒരു വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: പരപ്പയിലെ കിണാവൂര്‍ അഹമ്മദ് എന്ന പാട്ടില്ലത്ത് മുഹമ്മദ്കുഞ്ഞിയെ(68) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഹോദരിപുത്രനെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(3) ഒരു വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.[www.malabarflash.com]


2017 ഫെബ്രുവരി 25ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്ലായിക്കോട്ടെ കൃഷി സ്ഥലത്തെ വാഴത്തോട്ടത്തില്‍ മുഹമ്മദ് കുഞ്ഞിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോലിക്കെത്തിയ സ്ത്രീകളാണ് മുഹമ്മദ് കുഞ്ഞിയെ തോട്ടത്തില്‍ വീണ് കിടക്കുന്നത് കണ്ടത്. ജേലിക്കാരുടെ
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ മാവുങ്കാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

വെളളരിക്കുണ്ട് സി.ഐ സി.കെ. അനില്‍ കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് അന്വേഷണത്തില്‍ മുഹമ്മദ് കുഞ്ഞിയുടെത് കൊലപാതകമാണെന്ന് കണ്ടെത്തുകയും സഹോദരി മറിയുമ്മയുടെ മകന്‍ നീലേശ്വരം പേരോലിലെ റഷീദിനെ അറസ്റ്റുചെയ്യുകയും ചെയ്തത്.

മുഹമ്മദ്കുഞ്ഞിയും മരുമകന്‍ റഷീദും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ മൂലപ്പാറയില്‍ ഒരേക്കര്‍ സ്ഥലം റഷീദ് വില്‍പ്പന നടത്താന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു. ഈ സ്ഥലത്ത് പോകണമെങ്കില്‍ മരണപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ സ്ഥലത്ത് പ്രവേശിക്കണം. വെള്ളരിക്കുണ്ടില്‍ നിന്നും സ്ഥലം വാങ്ങാനെത്തിയവരോട് വഴി നല്‍കില്ലെന്ന് മുഹമ്മദ്കു ഞ്ഞി പറഞ്ഞിരുന്നു.ഇത് അ മ്മാവനുമായിശത്രുത വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

മുഹമ്മദ്കുഞ്ഞിയുടെ ജീപ്പിന് സമീപത്തായാണ് മൃതദേഹം കിടന്നിരുന്നത്. ചെരിപ്പുകള്‍ ജീപ്പിനുള്ളില്‍ തന്നെയായിരുന്നു. ജീപ്പില്‍ നിന്നും മുഹമ്മദ്കുഞ്ഞിയെ വലിച്ചിറക്കി അക്രമിച്ച് കൊലപ്പെടു ത്തിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

എന്നാല്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കൊല്ലപ്പെട്ട മുഹമ്മദ്കുഞ്ഞിയുടെ മകന്‍ ഫൈസല്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ റഷീദിന് പുറമെ മറ്റ് നാലുപേര്‍ കൂടിയ ഉണ്ടായിരുന്നുവെന്നും ഇക്കാര്യം നേരത്തെതന്നെ അന്വേഷണസംഘത്തെ അറിയിച്ചിരുന്നുവെന്നും ഫൈസല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അത് ഉണ്ടായില്ല. മാത്രവുമല്ല അന്ന് അറസ്റ്റു ചെയ്ത് റിമാന്റിലടച്ച റഷീദിന് മാനസീക അസ്വാസ്ഥ്യതയുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടി ഫിക്കറ്റ് ഹാജരാക്കിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ മെഡിക്കല്‍ സര്‍ട്ടിഫിക്കററ് വ്യാജമാണെന്ന് ഫൈസല്‍ പറഞ്ഞു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിക്കുകയെന്നും ഫൈസല്‍ അറിയിച്ചു.

Post a Comment

0 Comments