NEWS UPDATE

6/recent/ticker-posts

പുത്തൻ ലുക്കിൽ പുതിയ റെനോ കൈഗർ

സൗകര്യത്തിലും സൗന്ദര്യത്തിലും ഒരുപടി മുന്നിലാണ് റെനോയുടെ പുതിയ കൈഗർ. ഫോര്‍ സ്റ്റാർ സുരക്ഷാ റെയ്റ്റിംഗും ഒതുക്കമുള്ള ബോഡിയും സൂപ്പർ പെർഫോമൻസും മുഖം മിനുക്കിയ ഈ കോംപാക്ട് എസ് യു വിയെ വേറിട്ടതാക്കുന്നു. നാല് മീറ്ററിൽ താഴെ നിൽക്കുന്ന എസ് യു വികളിലെ താരമായ കൈഗർ, ഈ വിഭാഗത്തിലെ ഒരേയൊരു സ്‌പോട്ടി വാഹനമാണ്.[www.malabarflash.com]


ഒറ്റ നോട്ടത്തിൽ പുതിയ കൈഗറിന് പഴയ മോഡലുമായി സാമ്യമുണ്ട്. ചെറിയ വ്യത്യാസങ്ങളാണ് കമ്പനി ഇതിൽ വരുത്തിയിട്ടുള്ളത്. റെനോയുടെ ബോൾഡ്‌നസ് കൈഗറിലും പ്രതിഫലിക്കുന്നുണ്ട്. പുതിയ ഡയമണ്ട് കട്ട് അലോയ്‌ വീലിന് 16 ഇഞ്ച് വലിപ്പമുണ്ട്. പിൻവശത്തെ വ്യത്യസ്തമാക്കുന്നത് റെനോയുടെ കയ്യൊപ്പുള്ള ടെയ്ൽ ലാമ്പുകളാണ്. അതിൽ എൽ. ഇ. ഡി കൂടി ചേരുമ്പോൾ രാത്രികാലങ്ങളിൽ സൗന്ദര്യം ഇരിട്ടിയാകും. പുതിയ നിറം, ക്രോം ലൈനിംഗ്, സിൽവർ സ്‌കിഡ് പ്ലേറ്റ്, വ്യത്യസ്തമായ ഗ്രില്ല്.. ഏല്ലാം വേറെട്ടൊരു മനോഹാരിത കൈഗറിന് സമ്മാനിക്കുന്നു.

കൈഗറിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുണ്ട്. അഞ്ച് സ്പീഡ് മാനുവൽ മോഡലും എ.എംടി ട്രാൻസ്മിഷനും ലഭ്യമാണ്. 1.0 ലിറ്റർ എൻജിൻ 72 ബി. എച്ച്. പിയിൽ 96 എൻ. എം കരുത്ത് നൽകുന്നു. സി.വി.ടിയിൽ 1.0 ലിറ്റർ ടർബോ എഞ്ചിനാണ്. ഇത് 99 ബി.എച്ച്.പിയിൽ 152 എൻ.എം ടോർക്കാണ് നൽകുന്നത്. ഇതിൽ മാനുവൽ മോഡൽ ലഭ്യമാണ്. ചുരുക്കത്തിൽ പുതിയ റെനോ കൈഗർ പെർഫോമൻസിൽ സൂപ്പറാണ്, കാഴ്ചയിൽ അഴകുറ്റതാണ്.

Post a Comment

0 Comments