NEWS UPDATE

6/recent/ticker-posts

ഞാറക്കല്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-സിപിഐ സഖ്യത്തിന് ജയം

കൊച്ചി: ഞാറക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐ സഖ്യത്തിന് ജയം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ ടിറ്റോ ആന്റണി നയിച്ച സഹകരണ സംരക്ഷണ മുന്നണി ഭൂരിപക്ഷം നേടി. സിപിഐഎം പാനലിനെയാണ് കോണ്‍ഗ്രസ്-സിപിഐ സഖ്യം പരാജയപ്പെടുത്തിയത്.[www.malabarflash.com]

കഴിഞ്ഞ തവണയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യമാണ് ഞാറക്കല്‍ സഹകരണബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ക്രമക്കേട് ആരോപണങ്ങളേത്തുടര്‍ന്ന് ഭരണസമിതി രാജിവെച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം വന്നിരുന്നു. 

അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സിപിഐഎം അനധികൃത ഇടപെടലുകള്‍ നടത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Post a Comment

0 Comments