പ്രിൻസിപ്പൾ എ.ദിനേശൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ, സ്കൂൾ ലീഡർ മെഹക് ഷെയ്ക്, സ്വപ്ന മനോജ്, കെ.വി.സുധ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളും അധ്യാപകരും ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. വരും ദിവസങ്ങളിൽ വൈവിധ്യമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യ സമരത്തിൽ അന്നത്തെ വിദ്യാർഥകളുടെ പങ്കിനെക്കുറിച്ചുള്ള പ്രഭാഷണം , സ്വതന്ത്ര്യ സമര നായകരെക്കുറിച്ചും ,പ്രധാന സംഭവങ്ങളെക്കുറിച്ച് വിദ്യാർഥികളുടെ വാർത്താ വായന, സ്കിറ്റ് അവതരണം, ചിത്രപ്രദർശനം എന്നിവ ഉണ്ടായിരിക്കും. മുഴുവൻ കുട്ടികളുടെയും പങ്കെടുപ്പിച്ച് സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരിയും ചരിത്ര സംഭവങ്ങളെ കോർത്തിണക്കിയുള്ള ചിത്ര രചനാ മത്സരവും ഉണ്ടായിരിക്കും.
ആഗസ്ത് ആറ് ഹിരോഷമ ഡേ യുദ്ധവിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തും.
ആഗസ്ത് 15ന് 75 വിദ്യാർഥികൾ അണിനിരന്ന് ദേശഭക്തിഗാനങ്ങൾ ആലപിക്കും.
ആഗസ്ത് ആറ് ഹിരോഷമ ഡേ യുദ്ധവിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തും.
ആഗസ്ത് 15ന് 75 വിദ്യാർഥികൾ അണിനിരന്ന് ദേശഭക്തിഗാനങ്ങൾ ആലപിക്കും.
സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുക. അധ്യാപകരായ സ്വപ്ന മനോജ്, കെ.വി.സുധ, പി.ദാമോധരൻ, ഇ.വി. അശോകൻ, നിഖില, സ്കൂൾ ലീഡർ മെഹക് ഷെയ്ക് എന്നിവർ പരിപാടികൾക്ക് നേതത്വം നൽകും.
0 Comments