അസോസിയേഷന്‍ നേതാവായ ഇയാള്‍ പോലീസുകാര്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടോയെന്ന് സംശയത്തെ തുടര്‍ന്ന് എക്സൈസ് അന്വേഷണം വ്യാപകമാക്കി.
ഇടുക്കിയിലെ പോലീസുകാര്‍ക്കിടയില്‍ വ്യാപകമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന വലിയ ശൃഖല പ്രവര്‍ത്തിക്കുന്നുവെന്ന് എക്സൈസിന് ലഭിച്ച വിവരമാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം മുമ്പ് എക്സൈസ് രഹസ്യമായി പരിശോധന തുടങ്ങിയിരുന്നു. ഈ പരിശോധനയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മുതലക്കോടത്തുവെച്ച് സിവില്‍ പോലീലീസ് ഓഫീസര്‍ ഷാനവാസും ഇയാളില്‍ നിന്നും ലഹരി വാങ്ങാനെത്തിയ ഷംനാസ് ഷാജിയും പിടിയിലാകുന്നത്.

ഷാനവാസ് പോലീസ് ക്യാമ്പുകളിലടക്കം വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങികഴിഞ്ഞു. അന്വേഷണവുമായി പോലീസുദ്യോഗസ്ഥര്‍ സഹകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് എക്സൈസ് ആലോചിക്കുന്നത്.
0 Comments