NEWS UPDATE

6/recent/ticker-posts

കൊപ്പൽ റെഡ് വേൾഡ് ക്ലബ്ബ്‌ സുവർണ ജൂബിലി ആഘോഷകമ്മിറ്റി

ഉദുമ: കായിക രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന കൊപ്പൽ റെഡ് വേൾഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 50 വർഷം പൂർത്തിയാക്കുന്നു. ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ് പ്രവർത്തകർ.[www.malabarflash.com] 

സുവർണ ജൂബിലി ആഘോഷ കമ്മിറ്റി രൂപവത്കരണ യോഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. 

ലോഗോ രൂപകൽപ്പന ചെയ്ത കെ. ആർ. അഭിജിതിനെ അഭിനന്ദിച്ചു.
രമേശ് കുമാർ കൊപ്പൽ അധ്യക്ഷനായി.കെ.വി. കുഞ്ഞിരാമൻ, പി. കെ. ജലീൽ, പീതാംബരൻ കൊപ്പൽ, കെ. വി. അപ്പു, അശോകൻ കാപ്പിൽ, ജിത്തു കൊപ്പൽ, കമേഷ് കൊപ്പൽ, പ്രീനാമധു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : കെ.വി. കുഞ്ഞിരാമൻ (ചെയർമാൻ), രമേശ്‌കുമാർ കൊപ്പൽ, പി.കെ.ജലീൽ, പീതാംബരൻ കൊപ്പൽ, നാരായണൻ കൊവ്വൽ, എം. കെ. നാരായണൻ, ദിവ്യ കമേഷ് (വൈ. ചെയ.), പ്രഭാകരൻ കൊപ്പൽ (വർക്കിംഗ്‌ ചെയ.), അശോകൻ കാപ്പിൽ (ജ. കൺവീനർ), രാഘവൻ കാപ്പിൽ, മധു കാപ്പിൽ, കമേഷ് കൊപ്പൽ, വി.വി. സച്ചിൻ, സി. എം. വൈശാഖ്, പ്രീനാ മധു( കൺ.), ജിജിത്ത്‌ കൊപ്പൽ ( ട്രഷറർ ).

Post a Comment

0 Comments