NEWS UPDATE

6/recent/ticker-posts

റിഫയുടെ മരണം: മെഹ്നാസ് രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കാക്കൂര്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മെഹ്നാസിനെ രണ്ട് ദിവസത്തേക്ക് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍വിട്ടു.[www.malabarflash.com]

പോക്സോ കേസില്‍ റിമാന്‍ഡിലായ മെഹ്നാസ് നേരത്തെ ജയിലിലാണ്. ഇവിടെ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കും. തുടര്‍ന്ന് വിശദായ ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് മെഹ്നാസിനെതിരെ കേസെടുത്തത്.

Post a Comment

0 Comments