ഇരിട്ടി: ചാവശ്ശേരിയില്‍ ആര്‍എസ്എസ്സുകാര്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതായി പരാതി. രാത്രി 9 മണിയോടെയാണ് ചാവശ്ശേരി പള്ളിക്ക് സമീപം താമസിക്കുന്ന എന്‍ കെ ഹംസയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.[www.malabarflash.com]
മുറ്റത്തുകിടന്നിരുന്ന കാറും അക്രമികള്‍ തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിജെപി മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ 25 ഓളം വരുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു. മാരകായുധങ്ങളുമായെത്തി വീടിന്റെ ജനാലകളും ചില്ലും തകര്‍ത്തു. പ്രദേശത്തെ കച്ചവടക്കാരനായ തന്‍സീറിനെയും അക്രമികള്‍ മര്‍ദ്ദിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ ഹംസയുടെ ഭാര്യ ഹയറുന്നിസയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ മാതാപിതാക്കളും വലിയുമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments