മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
കേരള പത്രപ്രവര്‍ത്തക യൂനിയനും വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും ശ്രീറാമിനെ ബഹിഷ്‌കരിക്കുകയും ചുമതലയേല്‍ക്കുന്ന ദിവസം യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശുകയും ചെയ്തിരുന്നു. സിവിൽ സപ്ലൈസ് വകുപ്പിലേക്കാണ് ശ്രീറാമിനെ മാറ്റിയത്.
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തു നടന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി സർക്കാർ നിയമിച്ചത്.
ആലപ്പുഴ കലക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്കും മാറ്റിയിരുന്നു. എന്നാൽ ആലപ്പുഴയുടെ 54ാം കലക്ടറായി ചുമതലയേൽക്കാൻ എത്തിയതു മുതൽ ശ്രീറാമിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. ശ്രീറാം ചുമതലയേൽക്കാൻ എത്തിയ അന്നു തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

0 Comments