തൃശ്ശൂർ: തെരുവുനായ്‌ക്കളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ സംവിധായകനെ നായ കടിച്ചു. കുണ്ടൂർ മൈത്ര മോഹനനെയാണ് നായ കടിച്ചത്.[www.malabarflash.com]
കുണ്ടൂരിൽ നായ്‌ക്കൾ രാവിലെ കൂട്ടമായി എത്തുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് കടിയേറ്റത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ പിന്നിലൂടെ എത്തിയ നായയാണ് കടിച്ചത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം.
തെരുവുനായ്‌ക്കളുടെ ആക്രമണവും പേവിഷബാധയും ചികിത്സയും സംബന്ധിച്ച വീഡിയോ പുറത്തിറക്കുന്നതിനായാണ് ദൃശ്യങ്ങൾ പകർത്തിയത്. മൈത്ര മോഹനൻ തന്നെയാണ് ഇതിൽ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതും.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക കുത്തിവെപ്പ് നടത്തിയശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
0 Comments