ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്ത് അടുത്തിടെ ദോഹ വിമാനത്താവളത്തിൽ പോലീസ് പിടിയിലായിരുന്നു.
യശ്വന്ത് നാട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിയിൽ മയക്കുമരുന്ന് കണ്ടെടുത്തതോടെയാണ് അറസ്റ്റുണ്ടായത്. എന്നാൽ ഖത്തർ പോലീസ് കണ്ടെടുത്ത മയക്കുമരുന്ന് യശ്വന്ത് മനപൂർവ്വം കൊണ്ടുവന്നതായിരുന്നില്ല. നിയാസ്, ആഷിഖ്, രതീഷ് എന്നിവരാണ് യശ്വന്തിന് ഖത്തറിൽ ജോലി വാഗ്ദാനം ചെയ്തത്. വിമാന ടിക്കറ്റും വിസയും സൗജന്യമായി നൽകി. ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ഖത്തറിൽ തൊഴിലവസരങ്ങളുണ്ടെന്നായിരുന്നു ഇവർ യശ്വന്തിനെ വിശ്വസിപ്പിച്ചിരുന്നത്.
ദുബായിൽ വെച്ച് കൂട്ടുകാരന് കൈമാറാൻ ഒരു പൊതിയും ഇവർ ഏൽപ്പിച്ചു. ഇത് മയക്കുമരുന്നാണെന്ന് യശ്വന്ത് തിരിച്ചറിഞ്ഞിരുന്നില്ല. ദോഹയിൽ വിമാനമിറങ്ങി മിനുറ്റുകൾക്കുള്ളിൽ പോലീസ് പിടിയാകുമ്പോഴാണ് ചതി തിരിച്ചറിയുന്നത്. പിന്നാലെ സംഘത്തിന്റെ തട്ടിപ്പ് സംബന്ധിച്ച് യശ്വന്തിന്റെ അമ്മ കേരളാ പോലീസിന് പരാതി നൽകി.

എറണാകുളം റൂറൽ പോലീസ് മേധാവി വിവേക് കുമാറിന് നൽകിയ പരാതിയിൽ പ്രത്യേകസംഘം വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘത്തിന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധങ്ങളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
0 Comments