ജിദ്ദ: സൗദി അറേബ്യയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ സഹോദരങ്ങളുൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു. ജീസാന് സമീപം ബേഷ് മസ്ലിയയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വേങ്ങര സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേരും ഖമീസ് മുശൈത്ത് - ബീഷ റോഡിലുണ്ടായ അപകടത്തിൽ മലപ്പുറം താനൂർ സ്വദേശിയുമാണ് മരിച്ചത്.[www.malabarflash.com]
വേങ്ങര പരേതനായ കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ റഫീഖ് കാപ്പിൽ (41), ജബ്ബാർ ചെറുച്ചിയിൽ (44) എന്നിവരാണ് ബേഷ് മസ്ലിയയിലെ അപകടത്തിൽ മരിച്ചത്. ജിദ്ദയിൽ നിന്നും പച്ചക്കറിയും സ്റ്റേഷനറി സാധനങ്ങളുമായി ജീസാനിലേക്ക് പുറപ്പെട്ട ഇവർ സഞ്ചരിച്ചിരുന്ന മിനിട്രക്ക് (ഡയന) അപകടത്തിൽ പെടുകയായിരുന്നു. ജബ്ബാർ 21 വർഷമായി സൗദിയിൽ പ്രവാസിയാണ്. എട്ടുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. മൈമൂനയാണ് ഭാര്യ. ഒരു ആൺകുട്ടിയുണ്ട്.
12 വർഷമായി പ്രവാസിയായ റഫീഖ് പുതിയ വീട്ടിൽ താമസം ആരംഭിച്ചതിനുശേഷം മൂന്ന് മാസം മുമ്പാണ് സൗദിയിൽ തിരിച്ചെത്തിയത്. മാതാവ്: ആയിഷ ഹജ്ജുമ്മ, സഹോദരങ്ങൾ: ഹുസൈൻ, മുഹമ്മദ്, അബൂബക്കർ, ഖദീജ, ഫാത്തിമ, ആരിഫ, സമീറ. ബേഷ്
ബീഷയിലെ വാഹനാപകടത്തിൽ മലപ്പുറം താനൂർ മൂലക്കൽ സ്വദേശി ഷുക്കൂറിന്റെ മകൻ ഷറിൻ ബാബുവാണ് മരിച്ചത്. ഖമീസ് മുശൈത്തിൽ നിന്നും ബീഷയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടമുണ്ടായത്.
കൂടെ സഞ്ചരിച്ച സുഹൃത്ത് വിജയനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
0 Comments