NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് അലാമി വയനാട്ടുകുലവൻ തറവാട്ടിൽ കുടുംബസംഗമം

പാലക്കുന്ന്: പാലക്കുന്ന് കഴകം തൃക്കണ്ണാട് അലാമി വളപ്പ് വയനാട്ടു കുലവൻ തറവാടിൽ നടന്ന കുടുംബ സംഗമം ക്ഷേത്ര ഭരണ സമിതി മുൻ പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


തറവാട് പ്രസിഡന്റ് മൻമോഹൻ ബേക്കൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി രാഘവൻ, സെക്രട്ടറി കൃഷ്ണൻ, ട്രഷറർ സുധീപ് എന്നിവർ പ്രസംഗിച്ചു. ശ്രീനി തളിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. 

തറവാട്ടിലെ മുതിർന്ന അംഗങ്ങളായ കാരണവർ രാമൻ പടിഞ്ഞാർ, അപ്പകുഞ്ഞി കല്ലുവിള, നാരായണി കരിമ്പാല എന്നിവരെ ആദരിച്ചു.ആദ്യമായാണിവിടെ കുടുംബ സംഗമം നടത്തിയത്.

Post a Comment

0 Comments