NEWS UPDATE

6/recent/ticker-posts

ഹോട്ടലില്‍ ബോംബ് ഭീഷണി, നിര്‍വീര്യമാക്കാന്‍ അഞ്ച് കോടി വേണമെന്ന് ആവശ്യം; രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ പഞ്ചനക്ഷത്ര ഹോട്ടൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ് . ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപി സ്വദേശികളായ വിക്രം സിംഗ്, ഇഷു സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മുംബൈയിലെ അന്ധേരിയിലുള്ള 'ദി ലളിത്' ആഡംബര ഹോട്ടലിനാണ് ഭീക്ഷണി നേരിട്ടത്.ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഒരാൾ വിളിക്കുകയും അഞ്ച് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയതു. തുക നൽകിയില്ലെങ്കിൽ ബോംബ് ഉപയോഗിച്ച് വസ്തുവകകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

കോളിന് ശേഷം ജീവനക്കാർ ഹോട്ടൽ പരിശോധിക്കുകയും തുടർന്ന് മുംബൈയിലെ സഹാർ പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുകയും ചെയ്തു. പോലീസ് അജ്ഞാത കോളർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് വിക്രം സിംഗ് തന്റെ മൊബൈൽ ഫോണിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതാതി കണ്ടെത്തിയത്. മൊബൈൽ ഫോൺ കണ്ടെടുത്തതായി അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

വിക്രം സിംഗ് നേരത്തെ ഹിന്ദി ചലച്ചിത്രമേഖലയിൽ സ്‌പോട്ട് ബോയ് ആയി ജോലി ചെയ്തിരുന്നതായും ചില ജോലികൾക്കായി ഹോട്ടലിൽ താമസിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. 

ഓൺലൈൻ വഴിയാണ് ഹോട്ടലിന്റെ ഫോൺ നമ്പർ വിക്രം സിംഗിന് ലഭിച്ചത്. കോളിനിടെ ഹോട്ടലിൽ നാല് സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതിന്റെ മാനേജ്‌മെന്റ് തനിക്ക് അഞ്ച് കോടി രൂപ നൽകിയാൽ മാത്രമെ അവ നിർവീര്യമാക്കുയുള്ളുവെന്നും വിക്രം സിംഗ് പറഞ്ഞയായി അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

മൊബൈൽ നമ്പർ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് പ്രതികളെ പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി മുംബൈയിലേക്ക് കൊണ്ടു വരികയായിരുന്നു. 

വാപിയിൽ ചെറിയ ജോലികൾ ചെയ്യുകയായിരുന്ന ഇരുവരും പെട്ടെന്ന് പണം സമ്പാദിക്കുന്നതിനാണ് ഇത്തരത്തിലൊരു ​ശ്രമം നടത്തിയതെന്നും സബ് ഇൻസ്പെക്ടർ എൽ ജി റാത്തോഡ് പറഞ്ഞു. റിമാൻഡിനായി ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൽസാദ് പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പാണ് ഇരുവരെയും പിടികൂടാൻ മുംബൈ പോലീസിനെ സഹായിച്ചതെന്ന് വൽസാദ് എസ്ഒജി സബ് ഇൻസ്പെക്ടർ എൽ ജി റാത്തോഡ് പറഞ്ഞു.

Post a Comment

0 Comments