NEWS UPDATE

6/recent/ticker-posts

ഇന്‍സ്റ്റഗ്രാമിലൂടെ നഗ്നഫോട്ടോകളും വീഡിയോയും കൈക്കലാക്കി, യുവതിയെ പീഡിപ്പിച്ച് പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ

മലപ്പുറം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ് (23) നെയാണ് നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.[www.malabarflash.com]


സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും, വീഡിയോയും കൈക്കലാക്കിയ പ്രതി ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കാനും ശ്രമിക്കുകയായിരുന്നു.

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിവാഹിതനായ യുവാവ് യുവതിയെ പരിചയപ്പെട്ടത്. യുവതിയുമായി അടുപ്പത്തിയായ പ്രതി പിന്നീട് ഇവരുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കുകയായിരുന്നു. ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നു മാസം മുൻപ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു. പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണി തുടർന്നു. ഇതോടെ യുവതി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത പോലീസ് ഉപ്പടയിലുള്ള ഭാര്യ വീടിനു സമീപത്തുവച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്‌നചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിക്കുന്ന നിരവധി പരാതികൾ ഇപ്പോൾ പോലീസിനു ലഭിക്കുന്നുണ്ടെന്ന് നിലമ്പൂര്‍ പോലീസ് അറിയിച്ചു. എസ് ഐ എം. അസൈനാർ, എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്ത്. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments