NEWS UPDATE

6/recent/ticker-posts

സംഘമായി കഞ്ചാവ് വലി; പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു

ചെന്നൈ: സംഘം ചേര്‍ന്നിരുന്നു കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. തമിഴ്നാട് കന്യാകുമാരി കുളച്ചലില്‍ വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്തു നടന്ന ജോയിന്റ് പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ആക്രമണമുണ്ടായത്.[www.malabarflash.com]

കുളച്ചലിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനി തലയ്ക്കടിയേറ്റ പരുക്കുകളോടെ ആശുപത്രിയിലെത്തിയതോടെയാണു വിവരം പുറത്തറിഞ്ഞത്.

നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി, അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങി. ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു താല്‍പര്യം. ലഹരിയുടെ പാരമ്യത്തില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പാര്‍ട്ടികളില്‍ പതിവാണ്. ഇത്തരം പാര്‍ട്ടികളിലേക്കു സഹപാഠികളെ എത്തിച്ചിരുന്നതും പരുക്കേറ്റ വിദ്യാര്‍ഥിനിയാണ്.

ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ചു കാമുകനും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടക്കുന്നത് അജിന്‍ അറിഞ്ഞു. പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിന്‍ ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന യുവാക്കളെ അടിച്ചോടിച്ചു. എതിര്‍ത്ത പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചു. ഒളിവില്‍പോയ അജിനായി പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ, പെണ്‍കുട്ടിയുടെ ചതിയില്‍പെട്ട സഹപാഠികളിലൊരാള്‍ പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് കുളച്ചല്‍ പോലീസ് അറിയിച്ചു.

Post a Comment

0 Comments