ന്യൂഡൽഹി: സാമൂഹിക മാധ്യമംവഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി.[www.malabarflash.com]
പെൺകുട്ടിയുടെ പിതാവിന് അവിഹിതബന്ധമുണ്ടെന്നും തന്റെ പക്കൽ ചില ചിത്രങ്ങളുണ്ടെന്നും പ്രതിയായ ഗോവിന്ദ് പറഞ്ഞതായി പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. ഭയപ്പെട്ട പെൺകുട്ടി തന്റെ സ്വകാര്യചിത്രം പ്രതിയുമായി പങ്കുവെക്കുകയായിരുന്നു. ഇതുവെച്ച് പ്രതി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഓഗസ്റ്റ് 27-ന് പ്രതികൾ രണ്ടുപേരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയച്ചുവെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപ അവൾ അവർക്ക് കൈമാറിയെന്നും പോലീസ് പറഞ്ഞു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഞായറാഴ്ച പെൺകുട്ടി പിതാവിനോട് സംഭവം വിവരിക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോനിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
0 Comments