പ്രതികളിൽ ഒരാളായ ഷിബു, മുതലമട സെക്ഷന് കീഴിൽ കെ എസ് ഇ ബിയുടെ ഇലട്രിക് ലൈറ്റുകൾ പരിപാലിക്കുന്ന ആളാണ്. ഇയാളുടെ നേതൃത്വത്തിലായിരുന്നു അലുമിനിയം കമ്പി മോഷണം നടന്നത്.
പല്ലശ്ശന കാനറാ ബാങ്കിന് സമീപത്തു നിന്നും ആണ് ഷിബുവും പത്മനാഭനും അലുമിനിയം കമ്പി മോഷ്ടിച്ചത്. ശേഷം വഹാബിന്‍റെ കടയിൽ വിൽപ്പന നടത്തി. മോഷണമുതൽ കെ എസ് ഇ ബിയുടെ ആണെന്ന അറിവോടെ ആണ് വഹാബ് എല്ലാം വിലയ്ക്ക് എടുത്തത് എന്ന് തെളിഞ്ഞതോടെ ആണ് ഇയാളെയും പ്രതി ചേർത്തത്.

1,50,000 രൂപയുടെ മോഷണം നടത്തി എന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. 600 മീറ്റർ ആണ് പ്രതികൾ മോഷ്ടിച്ച അലുമിനിയം കമ്പിയുടെ നീളം. പ്രതികൾ മോഷണമുതൽ കടത്താൻ ഉയോഗിച്ച വാഹനവും, അലുമിനിയം കമ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
0 Comments